city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് പിന്നാലെ ബിജെപി അക്രമം; തടയാനെത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 26.03.2019) എല്‍ഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം അവസാനിച്ചതിന് പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് നേരെ നേരെ ബിജെപി - ആര്‍എസ്എസ് അക്രമം. സാരമായി പരിക്കേറ്റ രാംദാസ് നഗര്‍ ലോക്കല്‍ സെക്രട്ടറി കെ ഭുജംഗഷെട്ടിയെ ചെങ്കള ഇ കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കൂഡ്ലുവില്‍ സംഘടിപ്പിച്ച പൊതുയോഗം അവസാനിച്ചതിന് പിന്നാലെയാണ് ആക്രമമുണ്ടായത്. ആക്രമത്തില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റു.
തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് പിന്നാലെ ബിജെപി അക്രമം; തടയാനെത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് പരിക്ക്

ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ബിജെപി പ്രവര്‍ത്തകരായ മന്നിപ്പാടിയിലെ സുദീപ്, അജിത്ത്, കൂഡ്ലുവിലെ ശരത്, ശിവശക്തി നഗറിലെ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സി ജെ സജിത്തിന്റെ പ്രസംഗം അവസാനിച്ചയുടന്‍ 'ഞങ്ങളുടെ നാട്ടിലെത്തി മോഡിക്കും ബിജെപിക്കുമെതിരെ പ്രസംഗിക്കുമോ' എന്നാക്രോശിച്ചായിരുന്നു ഇരുപതോളം പേരടങ്ങിയ സംഘം അക്രമം അഴിച്ചുവിട്ടത്. സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവരെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭുജംഗഷെട്ടിയെ അക്രമിച്ചത്.

ബിജെപി നിയന്ത്രണത്തിലുള്ള രാംദാസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് കേന്ദ്രീകരിച്ചാണ് അക്രമം അഴിച്ചുവിട്ടതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. സ്വീകരണകേന്ദ്രത്തില്‍ പോലീസുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് പിന്നീട് പോലീസ് സ്ഥലത്തെത്തി.

പൊതുയോഗത്തിന് നേരെയുണ്ടായ ബിജെപി ആര്‍എസ്എസ് അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കാസര്‍കോട് നിയോജക മണ്ഡലം സെക്രട്ടറി സിജി മാത്യു പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനായി കൂഡ്ലുവിലെത്തിയത്. ബിജെപി കേന്ദ്രങ്ങളില്‍പോലും എല്‍ഡിഎഫിന്റെ സ്വീകാര്യത വര്‍ധിക്കുന്നതിന് തെളിവായിരുന്നു ഇവിടെയെത്തിയ ജനക്കൂട്ടം. ഇതില്‍ വിറളിപൂണ്ട ബിജെപി സംഘമാണ് പൊതുയോഗത്തിനെത്തിയവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥി പര്യടനം അലങ്കോലമാക്കി പ്രചാരണം തടസ്സപ്പെടുത്താമെന്നത് ബിജെപിയുടെ തെറ്റിദ്ധാരണയാണ്. അക്രമം നടത്തി മേധാവിത്വം പുലര്‍ത്താമെന്ന ചിന്താഗതിയില്‍നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകണം. കൂഡ്ലുവിലുണ്ടായ അക്രമത്തെ അപലപിക്കാന്‍ ജില്ലയിലെ ബിജെപി നേതൃത്വം തുറന്ന മനസ് കാണിക്കണമെന്നും സിജി മാത്യു ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, BJP, CPM, Attack, Assault, Election, Attack against CPM Local secretary
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia