നീലേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് നേരെ അക്രമണം; സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Aug 17, 2015, 09:29 IST
നീലേശ്വരം: (www.kasargodvartha.com 17/08/2015) നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനത്തിന് നേരെ ആക്രമണം. ഞായറാഴ്ച വൈകുന്നേരം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലാണ് സംഭവം. കോണ്‍ഗ്രസ് പദയാത്രയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിലേക്ക് ചുമട്ടുതൊഴിലാളികളായ രണ്ട് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറുകയും വേദിയില്‍കയറി മൈക്ക് പിടിച്ചുവാങ്ങുകയും അസഭ്യംപറയുകയും ചെയ്തുവെന്നാണ് പരാതി.
വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്റെ പരാതിയില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകരായ റിജേഷ്, സജേഷ് എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്റെ പരാതിയില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകരായ റിജേഷ്, സജേഷ് എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
Keywords : Nileshwaram, Kasaragod, Attack, Case, Kerala, Attack against congress conference, Royal Silks.