പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥികളെ മര്‍ദിച്ച കാസര്‍കോട് സ്വദേശിയും സുഹൃത്തും അറസ്റ്റില്‍
Aug 12, 2016, 16:13 IST
തൊടുപുഴ: (www.kasargodvartha.com 12/08/2016) കോളജ് വിദ്യാര്‍ത്ഥിനികളെ ലൈംഗികചുവയുള്ള രീതിയില്‍ കമന്റടിക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് സഹപാഠികളെ മര്‍ദിക്കുകയും ചെയ്ത നാലംഗ സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ഷിജോ(28), സുഹൃത്ത് കുമ്മങ്കല്‍ വടക്കേചെറുവീട്ടില്‍ ഫൈസല്‍ (25), എന്നിവരാണ് പോലീസ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം.
ഇവരുടെ സംഘത്തില്‍ പെട്ട സ്റ്റാന്‍ഡിന് സമീപം പച്ചക്കറി കട നടത്തുന്ന റിയാസും, ഇയാളുടെ ബന്ധുവായ യുവാവും ഒളിവിലാണ്. വിദ്യാര്‍ത്ഥികളായ വിഷ്ണു, മിനോ എന്നിവരെയാണ് നാലംഗ സംഘം മര്‍ദിച്ചത്. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് സ്റ്റാന്‍ഡിന് താഴെയുള്ള ഫൂട്പാത്തിലൂടെ നടന്നുപോകുന്ന വിദ്യാര്‍ത്ഥിനികളെ റിയാസിന്റെ കടയിലിരുന്ന് സംഘം കമന്റടിക്കുന്നതും അസഭ്യം പറയുന്നതും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതും പതിവാണ്. വ്യാഴാഴ്ച വൈകുന്നേരം സ്വകാര്യ കോളജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികളോടും സംഘം ഇതാവര്‍ത്തിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സഹപാഠികളായ വിഷ്ണുവിനും മിനോയ്ക്കും മര്‍ദനമേറ്റത്.
ഇരുവരെയും ചവിട്ടി വീഴ്ത്തിയശേഷം പച്ചക്കറി വെക്കുന്ന ട്രേ ഉപയോഗിച്ച് അടിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
Keywords : Arrest, Accuse, Students, Assault, College, Police, Complaint, Kasaragod, Idukki, Thodupuzha.