ക്ലബിനു നേരെയുണ്ടായ അക്രമം; പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
May 4, 2018, 16:42 IST
ഉപ്പള: (www.kasargodvartha.com 04.05.2018) ഉപ്പള മണ്ണംകുഴിയിലെ ബിച്ചു ബോയ്സ് ക്ലബിനു നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ പോലീസ് അറസ്റ്റു ചെയ്തു. മണ്ണംകുഴിയിലെ ഹിദായത്തുല്ല (22)യെയാണ് കുമ്പള സി ഐ പ്രേംസദന്‍, എസ് ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 29 ന് രാത്രിയാണ് ക്ലബിനു നേരെ അക്രമണമുണ്ടായത്. അന്വേഷണത്തില്‍ ഹിദായത്തുല്ലയും സലീമും ഓട്ടോറിക്ഷയിലെത്തി ക്ലബ് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഹിദായത്തുല്ലയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. അക്രമത്തില്‍ ക്ലബിന് 1.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
ഭാരവാഹികളുടെ പരാതിയില്‍ ആദ്യം മഞ്ചേശ്വരം പോലീസാണ് കേസെടുത്തിരുന്നത്. പിന്നീട് കുമ്പള സ്റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു. സലീമിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News:
ലഹരി മാഫിയക്കെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിക്കാനൊരുങ്ങിയ ക്ലബിനു നേരെ കഞ്ചാവ് സംഘത്തിന്റെ അക്രമം; ഗ്ലാസുകളും ടിവിയും ഫര്‍ണീച്ചറുകളും അടിച്ചു തകര്‍ത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Club, Attack, Uppala, News, Police, Arrested, Manjeshwaram, Crime, Attack against Club; One arrested.