city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡുകള്‍ പ്രകടനമായെത്തിയ സി പി എം പ്രവര്‍ത്തകര്‍ തകര്‍ത്തു; സംഘര്‍ഷാവസ്ഥ

പെരിയ: (www.kasargodvartha.com 20.02.2020) പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡുകള്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രകടനമായെത്തിയ സി പി എം പ്രവര്‍ത്തകരാണ് ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ത്തതെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. പെരിയ ആശുപത്രിക്ക് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡും മറ്റൊരു ഷെഡുമാണ് തകര്‍ത്തത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

നേരത്തെ കല്യോട്ടെ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷം അരങ്ങേറിയ സ്ഥലമാണ് പെരിയ. കഴിഞ്ഞ ദിവസമാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും ഒന്നാം രക്തസാക്ഷിത്വ ദിനാചരണം നടന്നത്. സംഘര്‍ഷത്തിനിടയില്‍ സി പി എമ്മിന്റെ പാര്‍ട്ടി ഓഫീസും തകര്‍ത്തിരുന്നു. പുനര്‍നിര്‍മിച്ച പാര്‍ട്ടി ഓഫീസ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്.

ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് നേരത്തെ തന്നെ പെരിയയില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പെടുത്തിയിരുന്നു. വീണ്ടും അക്രമമുണ്ടായതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡുകള്‍ പ്രകടനമായെത്തിയ സി പി എം പ്രവര്‍ത്തകര്‍ തകര്‍ത്തു; സംഘര്‍ഷാവസ്ഥ

Keywords:  Kasaragod, Kerala, news, Periya, Bus waiting shed, Attack against Bus waiting sheds in Periya
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia