സാമൂഹ്യ വിരുദ്ധര്‍ ബസിന്റെ ടയര്‍ കാറ്റൂരിവിട്ടു
Jun 14, 2018, 16:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.06.2018) സാമൂഹ്യ വിരുദ്ധര്‍ ബസിന്റെ ടയര്‍ കാറ്റൂരിവിട്ടു. കാഞ്ഞങ്ങാട്- കാലിച്ചാനടുക്കം - തായന്നൂര്‍ റൂട്ടിലോടുന്ന പി.ബി.ടി ബസിന് നേരെയാണ് അതിക്രമമുണ്ടായത്. വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
മുന്നിലെയും പിന്നിലെയും നാല് ടയറുകളുടെ കാറ്റും ഊരി വിട്ട നിലയിലായിരുന്നു. മടിക്കൈ ചാളക്കടവിലെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. സംഭവം സംബന്ധിച്ച് ഉടമ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. സമീപത്തെ ബാങ്കിന്റെ സി.സി.ടി.വിയില്‍ ദൃശ്യം പതിയാന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Attack, Complaint, Lodge, Attack against bus; complaint lodged.
Keywords: Kasaragod, Kerala, News, Kanhangad, Attack, Complaint, Lodge, Attack against bus; complaint lodged.