അമിത്ഷാ ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷാ യാത്രയ്ക്ക് പങ്കെടുക്കാന്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ കല്ലേറും അക്രമവും; സ്ഥലത്ത് സംഘര്‍ഷാവസ്ഥ, റോഡ് ഉപരോധിച്ചു
Oct 3, 2017, 12:11 IST
നീലേശ്വരം: (www.kasargodvartha.com 03.10.2017) അമിത്ഷാ ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷാ യാത്രയ്ക്ക് പങ്കെടുക്കാന്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ കല്ലേറും അക്രമവും. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നീലേശ്വരം പള്ളിക്കരയിലാണ് സംഭവം. പി.കരുണാകരന്‍ എം പിയുടെ വീടിന് സമീപത്ത് ബിജെപി പ്രവര്‍ത്തകര്‍ പോവുകയായിരുന്ന ബസ് സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പിന്നീട് കല്ലെറിഞ്ഞും അടിച്ചും തകര്‍ക്കുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തുകയും പോലീസ് സംരക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. പിന്നീടുമായി പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ച് പയ്യന്നൂരിലേക്ക് പുറപ്പെട്ടു.
പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി കൊടിതോരണങ്ങള്‍ കെട്ടുകയായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ നീലേശ്വരത്ത് ആക്രമിച്ചിരുന്നു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, inauguration, Neeleswaram, Attack against BJP volunteer's bus
Keywords: Kasaragod, Kerala, news, Attack, Assault, inauguration, Neeleswaram, Attack against BJP volunteer's bus