ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍; യുവാക്കളെ പേരുചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ 50 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Oct 5, 2017, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2017) ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും കെ എസ് ആര്‍ ടി സി ബസിന് നേരെയും ചളിയങ്കോട്ട് വെച്ച് കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മേല്‍പറമ്പ് കൈനോത്തിലെ എ. അബ്ദുല്‍ ഷഫീഖ് (26), മേല്‍പറമ്പിലെ റിയാസ് (27), മുഹമ്മദ് ആഷിഫ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതേസമയം യുവാക്കളെ പേരുചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ 50 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മേല്‍പറമ്പ് ചാത്തങ്കൈ മാണിയിലെ ഹമീദിന്റെ മകനും ഇലക്ട്രീഷ്യനുമായ റഫീഖ് (28), ഒപ്പമുണ്ടായിരുന്ന ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും മാണിയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകനുമായ സമദ് (18) എന്നിവരെ കല്ല് കൊണ്ട് കുത്തിയും ഹെല്‍മറ്റ് കൊണ്ട് അടിച്ചും പരിക്കേല്‍പിച്ച് ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 50 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
മേല്‍പറമ്പ് ചളിയങ്കോട് പാലത്തിന് സമീപത്ത് വെച്ചാണ് ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യുവാക്കളെ ആക്രമിച്ചത്. തടയാനെത്തിയ പോലീസിനെയും സംഘം ആക്രമിച്ചിരുന്നു.
Related News:
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ തടഞ്ഞുനിര്‍ത്തി പേരുചോദിച്ച് ക്രൂരമായി മര്‍ദിച്ചു, സംഭവം തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെയും ആക്രമം

ചളിയങ്കോട്ട് കെഎസ്ആര്‍ടിസി ബസിനു നേരെയും ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും കല്ലേറുണ്ടായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Melparamba, Attack, Assault, BJP, Youth, Assault, Attack against BJP vehicle; 3 arrested