പുതുവര്‍ഷ ദിനത്തില്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍; പ്രതിക്കെതിരെ കാപ്പ ചുമത്തും
Jan 16, 2019, 23:10 IST
ബേക്കല്‍: (www.kasargodvartha.com 16.01.2019) പുതുവര്‍ഷ ദിനത്തില്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിലായി. മാങ്ങാട് സ്വദേശി ഖാലിദിനെ (30)യാണ് ബേക്കല്‍ സി ഐ വി കെ വിശ്വംഭരനും സംഘവും അറസ്റ്റു ചെയ്തത്. ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ കരിവെള്ളൂരിലെ ജയരാജനെ (50) വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്. ഈ കേസില്‍ പ്രതിയായ മാങ്ങാട് ബാരയിലെ ആഷിഖിനെ (27) നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ എ എസ് ഐ ജയരാജന്‍ ഇപ്പോഴും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പോലീസ് സേനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയിലാണ് ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തത്.
മറ്റു ആറു പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റു പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ചില പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞതിനാണ് എ എസ് ഐയെ സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ ഖാലിദിനെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
Related News:
പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, എട്ടംഗ സംഘത്തെ തിരയുന്നു, ഒരാള്‍ വലയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kasaragod, News, Arrest, Murder-attempt, Attack against ASI; accused arrested