ഗൃഹനാഥനെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെയുള്ള രണ്ടംഗസംഘം കോഴിക്കോട്ട് പിടിയില്‍
Sep 3, 2017, 11:45 IST
കോഴിക്കോട്: (www.kasargodvartha.com 03.09.2017) ഗൃഹനാഥനെ ആക്രമിച്ച് കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതികളായ കാസര്‍കോട് സ്വദേശി അടക്കമുള്ള രണ്ടംഗസംഘം കോഴിക്കോട്ട് പോലീസ് പിടിയിലായി. കാസര്‍കോട് നാട്ടക്കല്ല് പാലക്കുഴിയില്‍ വീട്ടില്‍ ശ്രീജിത്ത് (30), തൊട്ടില്‍പ്പാലം കാവിലുംപാറ കുനിയില്‍ വീട്ടില്‍ ജലീല്‍ (37) എന്നിവരെയാണ് കസബ എസ്.ഐ. കെ.എക്സ്. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നല്ലളം സ്വദേശി ഹരീഷാണ് അക്രമത്തിനും കവര്‍ച്ചക്കും ഇരയായത്. സംഭവം നടന്ന് എട്ടുമണിക്കൂറിനകം ഹരീഷ് നല്‍കിയ സൂചനയനുസരിച്ച് രണ്ട് പ്രതികളെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ആഗസ്ത് 31ന് രാത്രി പതിനൊന്നുമണിയോടെ പാളയത്തുനിന്ന് പൂവ് വാങ്ങി മടങ്ങിയഹരീഷിനെ കല്ലായി റോഡില്‍ വെച്ച് എതിരെ വന്ന രണ്ടംഗസംഘം തള്ളിവീഴ്ത്തുകയും മാല തട്ടിയെടുക്കുകയുമായിരുന്നു.
49,000 രൂപയോളം വിലവരുന്ന രണ്ടേകാല്‍ പവന്റെ മാലയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ പരാതിക്കാരന്‍ സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ രാവിലെ 7.15 മണിയോടെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ പാര്‍സല്‍ കെട്ടുകള്‍ക്കുമുകളില്‍ രണ്ടുപേര്‍ കിടന്നുറങ്ങുന്നതുകണ്ടു. ഹരീഷ് നല്‍കിയ സൂചനകളുമായി സാമ്യമുള്ളവരായതിനാല്‍ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മാല തട്ടിയത് ഇവരാണെന്ന് വ്യക്തമായത്.
മോഷ്ടിച്ച മാലയും പോലീസ് കണ്ടെടുത്തു. ജലീലും ശ്രീജിത്തും കോഴിക്കോട്ടെ ഒരുഹോട്ടലില്‍ ജോലിചെയ്യുന്നതിനിടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഒരുമിച്ച് മോഷണത്തിനിറങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kozhikode, arrest, Police, Attack; 2 including Kasaragod native arrested in Kozhikode