കോഴിക്കോട്ടെ എ ടി എം തട്ടിപ്പ്; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെയുള്ള സംഘം കസ്റ്റഡിയില്‍
Jan 23, 2018, 12:00 IST
കോഴിക്കോട്: (www.kasargodvartha.com 23.01.2018) കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കാസര്‍കോട് സ്വദേശി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിലാണ് ഏറ്റവുമൊടുവില്‍ തട്ടിപ്പുനടന്നത്. കോഴിക്കോട് ടൗണ്‍പോലീസും കസബ പോലീസുമാണ് തട്ടിപ്പുസംഘത്തെ കസ്റ്റഡിയിലെടുത്തത്.
എ.ടി.എം. മെഷീനിലും നെറ്റ് വര്‍ക്കിലും കൃത്രിമം നടത്തിയശേഷം ആറുതവണയായി 1,49,000 രൂപ പിന്‍ വലിക്കുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാലുപേരുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതം ബ്രാഞ്ച് മാനേജര്‍ പരാതി നല്‍കിയതായി കോഴിക്കോട് ടൗണ്‍ എസ്.ഐ. കെ ശംഭുനാഥ് അറിയിച്ചു.
വിവിധ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍ വലിക്കുന്ന സമയത്ത് എ.ടി.എമ്മിന്റെ കണക്ടിവിറ്റി വിച്ഛേദിച്ച് മെഷീന്‍ ഓഫാക്കിയാണ് തട്ടിപ്പുനടത്തിയത്. പണമെത്തുന്ന സമയത്തുതന്നെ മെഷീന്‍ ഓഫാക്കിയതിനാല്‍ വ്യക്തിഗത അക്കൗണ്ടുകള്‍ക്കുപകരം ബാങ്കിന്റെ താത്കാലിക അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. അതിനാല്‍ത്തന്നെ ഇടപാടുകാര്‍ ആരും തന്നെ പരാതിയുമായി രംഗത്തെത്തിയതുമില്ല. ബാങ്ക് അധികൃതര്‍ എ.ടി.എം ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമായി. ഡിസംബര്‍ 20നാണ് ആദ്യമായി പണം കവര്‍ച്ച ചെയ്യപ്പെട്ടത്. നാല്‍പതിനായിരം രൂപയാണ് അന്ന് കവര്‍ന്നത്.
ജനുവരി 13ന് രണ്ടുതവണയായി 39,500 രൂപ വീതവും ഒരു തവണ പതിനായിരം രൂപയും പിന്‍ വലിച്ചു. ജനുവരി 20ന് രണ്ടുതവണയായി പതിനായിരം രൂപ വീതവും പിന്‍ വലിക്കുകയായിരുന്നു. അതേസമയം, സ്‌കിമ്മര്‍ ഉപയോഗിച്ച് കോഴിക്കോട് നഗരത്തിലെ എ.ടി.എമ്മുകളില്‍നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ കസ്റ്റഡിയിലുള്ള കാസര്‍കോട് സ്വദേശി ഉള്‍പ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
സംഭവവുമായി ബന്ധപ്പെട്ട് കസബ പോലീസ് കോയമ്പത്തൂരിലും വയനാട്ടിലും തിങ്കളാഴ്ച അന്വേഷണം നടത്തി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി കോഴിക്കോട് സൗത്ത് എ.സി.പി. കെ.പി അബ്ദുര്‍ റസാഖ് അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍ നിന്നായിരുന്നു സ്‌കിമ്മര്‍ ഉപയോഗിച്ച് പണം കവര്‍ന്നത്. എ.ടി.എം കൗണ്ടറിന്റെ കീപാഡിന് മുകളില്‍ ഒളിക്യാമറവെച്ച് രഹസ്യനമ്പര്‍ മനസ്സിലാക്കി സ്‌കിമ്മര്‍ ഉപയോഗിച്ച് ഡേറ്റാകാര്‍ഡ് വിശദാംശങ്ങള്‍ പകര്‍ത്തുകയും ഇവ ഉപയോഗിച്ച് വ്യാജ എ.ടി.എം കാര്‍ഡ് നിര്‍മിച്ച് പണം പിന്‍ വലിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, news, kasaragod, Cheating, custody, Police, complaint, ATM Cards, ATM Robbery; Accused including Kasargodan in police custody.