എ.ടി.എം കാര്‍ഡ് തട്ടിപ്പ്: കയ്യൂര്‍ സ്വദേശി അറസ്റ്റില്‍
Apr 27, 2012, 15:28 IST
ചെറുവത്തൂര്‍: സൈനികന്റെ നഷ്ടപ്പെട്ടുപോയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും 1.2 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി, മുണ്ട്യത്താവ്, വലിയ പുരയില്‍ അന്തുവിന്റെ മകന്‍ ബി.പി മുസ്തഫ(35)ആണ് അറസ്റ്റിലായത്.
പിലിക്കോട് കുഞ്ഞിരാമന്റെ മകനും ന്യൂഡല്‍ഹിയില്‍ സൈനികനുമായ കെ. വി രവിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് പണം തട്ടിയത്. ഏപ്രില്‍ ഒന്‍പതിനാണ് രവിയുടെ എ.ടി.എം കാര്‍ഡ് യാത്രക്കിടയില്‍ നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് രവി ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് രവിയുടെ കാര്‍ഡ് ഉപയോഗിച്ച് തുക പിന്‍വലിച്ചത് തെളിഞ്ഞത്. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ എസ്.ബി.ഐയുടെ ഹൊസ്ദുര്‍ഗിലെയും ചെറുവത്തൂരിലെയും കൗണ്ടറുകളിലെ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോകളിലൂടെയാണ് പ്രതിയെ പിടികൂടാനായത്.

Keywords: Kasaragod, Cheruvathur, Arrest, Youth