രണ്ടാമത്തെ കണ്‍മണി പിറക്കുന്ന സമയം പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; ഒടുവില്‍ കുഞ്ഞിന്റെ മുഖം കാണാതെ മരണത്തിന് കീഴടങ്ങി
Sep 25, 2017, 20:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.09.2017) വിധിയുടെ ക്രൂരത ചിലനേരത്ത് ഇങ്ങനെയൊക്കെയാണ്. രണ്ടാമത്തെ കണ്‍മണിയെ കാണാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പിതാവ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായി. പിന്നീട് അസുഖം മൂര്‍ഛിച്ച് മരണപ്പെടുകയും ചെയ്തു. ദുബൈയില്‍ സുമിടോം എന്ന ജപ്പാന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന കാഞ്ഞങ്ങാട് അതിയാമ്പൂര്‍ സ്വദേശി ബ്രിജേഷ് (35) ആണ് കുഞ്ഞിന്റെ മുഖം ഒരുനോക്ക് കാണാനാകാതെ ഈ ലോകത്തോട് വിടപറഞ്ഞത്. സെപ്തംബര്‍ ഒന്നിനാണ് ബ്രിജേഷ് നാട്ടില്‍ വന്നത്.
നാട്ടില്‍ ഓണമാഘോഷിക്കുന്നതിനേക്കാളേറെ ഭാര്യയുടെ പ്രസവ ശുശ്രൂഷയും രണ്ടാമത്തെ കണ്‍മണിയെ കാണുകയുമായിരുന്നു ബ്രിജേഷിന്റെ ലക്ഷ്യം. എന്നാല്‍ അപ്രതീക്ഷിതമായാണ് ബ്രിജേഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്രമേഹരോഗം മൂര്‍ച്ഛിച്ചതായി കണ്ടെത്തി. ചികിത്സ നടത്തിവരുന്നതിനിടയില്‍ നില ഗുരുതരമായതിനെ തുടര്‍ന്നാണ് മംഗളൂരു കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ബ്രിജേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഞായറാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇതിനിടയില്‍ പ്രസവ ശുശ്രൂഷക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഭാര്യ ദീപ്ക്ഷിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണും മുമ്പെ ബ്രിജേഷിനെ മരണം തട്ടിയെടുത്തു. ബ്രിജേഷിന്റെ ആകസ്മികമായ വേര്‍പാട് അതിയാമ്പൂര്‍ ഗ്രാമത്തെ ദുഖസാന്ദ്രമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, father, Death, Athiyambur Brijesh passes away