അതൃക്കുഴി സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്യും; മന്ത്രി ഇ ചന്ദ്രശേഖരന്‍
Feb 5, 2017, 11:01 IST
അതൃക്കുഴി: (kasargodvartha.com 05.02.2017) അതൃക്കുഴി ഗവ. എല്‍ പി സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്യുന്ന കാരൃം പരിഗണിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അതൃക്കുഴി ഗവ. എല്‍ പി സ്‌കൂളില്‍ എസ് എസ് എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അതൃക്കുഴി ഗവ. എല്‍ പി സ്‌കൂളിന്റെ പ്രവര്‍ത്തനം മറ്റ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന് സാധ്യമായതെല്ലാം ചെയ്യുമെന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവുറ്റതാക്കാന്‍ അധ്യാപക രക്ഷാകര്‍തൃ സമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനകള്‍, സര്‍ക്കാരേതര സംഘടനകള്‍ എന്നിവയും പൊതുസമൂഹവും രംഗത്തിറങ്ങണമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
എന്‍ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, വൈസ് പ്രസിഡണ്ട് ശാന്ത കുമാരി, ഡി പി ഒ കെ രവിവര്‍മ്മന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഹാജിറ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് അംഗങ്ങളായ ശശികല, നാസര്‍ കാട്ടുകൊച്ചി, എന്‍ എ താഹിര്‍, സദാനന്ദന്‍, പി ടി എ പ്രസിഡണ്ട് എന്‍ എ അബ്ദുല്‍ ഖാദര്‍, മദര്‍ പി ടി എ പ്രസിഡണ്ട് ലതിക, ബി പി ഒ പി കെ ജയരാജ്, എസ് എം സി ചെയര്‍മാന്‍ പരമേശ്വര നായക്ക്, കെ പി സുജനി തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി വി സത്യന്‍ സ്വാഗതവും വി വി ശോഭന നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, school, Minister, Revenue Minister, inauguration, Old student, N A Nellikunnu, Athirkuzhi, E Chandrashekharan,Athirkuzhi School will be upgraded; Minister E Chandrashekharan