കല്ല്യാണങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അത്തായക്കൂട്ടം പ്രവര്‍ത്തകര്‍ക്ക് തിരക്കോടുതിരക്ക്
Aug 12, 2014, 19:01 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2014) കല്ല്യാണ വീടുകളില്‍ ബാക്കി വരുന്ന ഭക്ഷണങ്ങള്‍ പാവങ്ങള്‍ക്കെത്തിച്ച് അണങ്കൂരിലെ അത്തായക്കൂട്ടം വീണ്ടും സജീവമാകുന്നു. എട്ട് മാസം മുമ്പാണ് അണങ്കൂരിലെ ഏതാനും ചില യുവാക്കള്‍ ചേര്‍ന്ന് ഈ പുണ്യപ്രവര്‍ത്തിക്ക് തുടക്കമിട്ടത്. സര്‍ക്കാര്‍ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ക്വാര്‍ട്ടേഴ്‌സുകള്‍, പാവപ്പെട്ടവരുടെ വീടുകള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം എത്തിക്കുന്നത്.
ഒരു നേരത്തെ അന്നത്തിനു പോലും ഗതിയില്ലാത്ത ആയിരങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ വിവാഹ വീടുകളില്‍ കണക്കില്ലാതെ ഭക്ഷണമുണ്ടാക്കി പാഴാക്കുന്നത് കണ്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടതെന്ന് അത്തായക്കൂട്ടത്തിന് നേതൃത്വം നല്‍കുന്ന നഗരസഭ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടിയും ഹാരിസ് മസ്താനും ഗഫൂര്‍ കൊല്ലമ്പാടിയും അബ്ദുല്‍ ഖാദര്‍ കൊല്ലമ്പാടിയും പറയുന്നു.
ഒരു വിവാഹ വീട്ടില്‍ പോയപ്പോള്‍ അവിടെ ബാക്കിയായ ഭക്ഷണം കുഴികുത്തി മൂടുന്നത് കണ്ടപ്പോഴാണ് ഇവര്‍ക്ക് ഇത്തരമൊരാശയം തോന്നിയത്. വാട്ട്‌സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമാണ് ഇവര്‍ ബാക്കിയാവുന്ന ഭക്ഷണമുണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ 200 ഓളം വിവാഹം നടന്നപ്പോള്‍ പലയിടത്ത് നിന്നും ഇവര്‍ക്ക് കോളുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ എല്ലായിടത്തും ചെന്ന് ഭക്ഷണം ശേഖരിക്കാന്‍ പരിമിതി മൂലം കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് അത്തായക്കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നു. കല്ല്യാണ വീടുകളില്‍ ബാക്കിയാവുന്ന ചോര്‍ ഹാരിസിന്റെ ടെംപോ വാനിലാണ് അണങ്കൂരിലെത്തിക്കുന്നത്.
അവിടെ വെച്ച് ചോറും കറിയും പ്രത്യേകം പാക്കറ്റിലാക്കിയാണ് പാവങ്ങള്‍ക്കെത്തിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും പൊന്നാനിയില്‍ നിന്നും വരെ കോളുകള്‍ ഉണ്ടായിരുന്നതായി അത്തായക്കൂട്ടം പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. അവിടെ ചെന്ന് ഭക്ഷണം ശേഖരിക്കാന്‍ പ്രയാസമുണ്ടെന്നും അവിടെതന്നെ ഇത്തരമൊരു കൂട്ടായ്മ ഉണ്ടാക്കണമെന്ന ഉപദേശമാണ് ഇവര്‍ നല്‍കിയത്.
ഭക്ഷണം ബാക്കിയാവുമ്പോള്‍ മജീദ് കൊല്ലമ്പാടിയുടെ 9895350093 എന്ന നമ്പറിലോ ഹാരിസ് മസ്താന്റെ 9744334334 എന്നനമ്പറിലോ ബന്ധപ്പെടാവുന്നതാണ്. പലയിടത്തു നിന്നും ഭക്ഷണം ശേഖരിച്ച് മടങ്ങുമ്പോള്‍ തങ്ങള്‍ക്ക് പലരു പണം വെച്ചുനീട്ടാറുണ്ടെങ്കിലും ഇതൊന്നും കൈപറ്റാതെ സേവനമെന്ന നിലയില്‍ സ്വന്തം കൈയില്‍ നിന്ന് തന്നെയാണ് എല്ലാ ചിലവുകളും വഹിക്കുന്നതെന്ന് അത്തായക്കൂട്ടം പ്രവര്‍ത്തകര്‍ പറഞ്ഞു. അണങ്കൂരിലെ യുവാക്കളും ഇവരെ ഭക്ഷണം പാക്ക് ചെയ്യുന്നതിന് വലിയ തോതിലാണ് സഹായിക്കുന്നത്.
Also Read:
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും അമ്മ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചു
Advertisement:

Keywords : Kasaragod, Anangoor, Kerala, Marriage, Functions, Majeed Kollampady, Poor, Family, Food.