city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Railway Station | ഒടുവിൽ അധികൃതർ കണ്ണ് തുറന്നു; കുമ്പള റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ ശൗചാലയവും വിശ്രമ മുറിയും തുറന്നുകൊടുത്തു

at kumbla railway station toilets and rest rooms opened

മഴ നനഞ്ഞാണ് ആളുകൾ വണ്ടികയറിയിരുന്നത്

കുമ്പള: (KasargodVartha) ശൗചാലയം പൊളിച്ചു  ലിഫ്റ്റ് നിർമാണം നടക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് പ്രാഥമികാവശ്യ നിറവേറ്റാൻ തടസമായത് വാർത്തയായതോടെ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ വിശ്രമം മുറിയും ശൗചാലയവും റെയിൽവേ അധികൃതർ യാത്രക്കാർക്കായി തുറന്നു കൊടുത്തു. 

കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിനായി മുറവിളി തുടരുമ്പോഴും യാത്രക്കാർക്ക് വേണ്ടി കെട്ടിപ്പൊക്കിയ വിശ്രമകേന്ദ്രം തുറന്നു കൊടുക്കാത്തത് ഏറെ വിമർശനമുയർന്നിരുന്നു. ശൗചാലയത്തിന്റെ അഭാവം മൂലം യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു. 

മഴ നനഞ്ഞാണ് യാത്രക്കാർ വണ്ടികയറിയിരുന്നത്. പ്ലാറ്റ്ഫോമിന് ആവശ്യമായ മേൽക്കൂര ഇല്ലാത്തതാണ് യാത്രക്കാർക്ക് ഏറെ ദുരിതമാവുന്നത്. വ​ർ​ഷ​ത്തി​ൽ കോ​ടി​യോ​ളം രൂ​പ വരു​മാ​ന​മു​ണ്ടാ​യി​ട്ടും ഏറെ അവഗണയാണ് കുമ്പള സ്റ്റേഷൻ നേരിടുന്നത്. 

40 ഏ​ക​ർ സ്ഥലത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കു​മ്പ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​നെ പ്ര​തി​മാ​സം അ​ര​ല​ക്ഷം യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്നു​ണ്ടെന്നാണ് കണക്കുകൾ. എന്നാൽ ചു​രു​ക്കം ചി​ല ട്രെ​യി​നു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് കുമ്പ​ള​യി​ൽ സ്റ്റോപ് ഉള്ളത്. കൂടുതൽ ട്രെയിനുകൾ അടക്കം കുമ്പളയിൽ നിർത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia