city-gold-ad-for-blogger

കാസര്‍കോട് മെഡിക്കല്‍ കോളജിന് വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയ ആംബുലൻസ് സമ്മാനിച്ച് ആംബുലൻസ് ആശുപത്രി

കാസര്‍കോട്:  (www.kasargodvartha.com 05.04.2020) കാസര്‍കോട് മെഡിക്കല്‍ കോളജിന് വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയ ആംബുലൻസ് സമ്മാനിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസീന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ നാരായണ നായ്കിന് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി.
കാസര്‍കോട് മെഡിക്കല്‍ കോളജിന് വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയ ആംബുലൻസ്  സമ്മാനിച്ച് ആംബുലൻസ് ആശുപത്രി

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയ കോവിഡ് പ്രത്യേക ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിന് വെന്റിലേറ്റര്‍ മൊബൈല്‍ ഐ സി യു സൗകര്യമുള്ള ആംബുലന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി അധികൃതരോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന മാനിച്ചാണ് കണ്ണൂരും കോഴിക്കോടുമുള്ള ആസ്റ്റര്‍ മിംസ് ആശുപത്രി മാനേജ്‌മെന്റ് ആംബുലസ് നല്‍കാന്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മിംസ് ആശുപത്രി നല്‍കിയ അത്യാധുനീക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സിലാണ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ എത്തിക്കുക.

ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, ആസ്റ്റര്‍ മിംസ് ഹോംകെയര്‍ കോര്‍ഡിനേറ്റര്‍ കെ ആര്‍ രാഗേഷ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ അബ്ദുല്‍ ലത്വീഫ് മഠത്തില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളജിന് വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയ ആംബുലൻസ്  സമ്മാനിച്ച് ആംബുലൻസ് ആശുപത്രി


Keywords: Kasaragod, Kerala, News, Medical College, Ambulance, Hospital, Health-Department, COVID-19, Patient's,Aster Mims gifted Ambulance for Kasaragod Medical college

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia