വ്യാപാരിക്ക് നേരെയുള്ള അക്രമം; ശക്തമായ നടപടി വേണം വ്യാപാരി വ്യവസായി ഏകോപന സമിതി
Jul 2, 2017, 16:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 02.07.2017) മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ വ്യാപാരി ഇബ്രാഹിമിനെ മാരകായുധങ്ങളുമായി കടയില്‍ കയറി ആക്രമിക്കുകയും കട തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ് മദ് ഷരീഫ്, വൈസ് പ്രസിഡന്റ് കെ ഐ മുഹമ്മദ് റഫീഖ് എന്നിവര്‍ പ്രതിഷേധിച്ചു.
കുടുംബം പുലര്‍ത്തുന്നതിന് രാപ്പകല്‍ ജോലി ചെയ്യുന്ന വ്യാപാരികളെ അക്രമിക്കുകയും ഉപജീവന മാര്‍ഗത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണിനോട് വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു. ലഹരിക്കടിപ്പെട്ട ഒരു സംഘം വ്യാപാരികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ നേരത്തെയും അക്രമം കാട്ടിയിരുന്നു. പ്രദേശത്ത് വ്യാപാരികള്‍ക്ക് ഭയം കൂടാതെ കച്ചവടം നടത്താന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് സഹായമുണ്ടാകണമെന്നും ജില്ലാ ഭാരവാഹികള്‍ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
വ്യാപാരിക്കും കടക്കും നേരെ അക്രമം കാട്ടിയ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് എസ് എം നൂറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജാബിര്‍ കുന്നില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral Puthur, Merchant, Attack, Meet, Police, Merchant-association, Leader, Kasaragod.