ദമ്പതികളെയും മക്കളെയും ക്രൂരമായി മര്‍ദിച്ച സംഭവം: പോലീസ് അന്വേഷണം തുടങ്ങി
Mar 29, 2017, 11:25 IST
ബന്തടുക്ക: (www.kasargodvartha.com 29.03.2017) സ്ഥല പ്രശ്‌നത്തിന്റെ പേരില്‍ ദമ്പതികളെയും മക്കളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ബന്തടുക്ക കുപ്പച്ചിമൂലയിലെ പ്രഭാകരന്‍(53), ഭാര്യ നിര്‍മ്മല(50), മക്കളായ പ്രഭ(24), പ്രഭു(18) എന്നിവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിലാണ് ബേഡകം പോലീസ് അന്വേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം.
അയല്‍വാസികളായ അമ്പാടി, ഭാര്യ രാധ, മക്കളായ അംബരീഷ്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ദമ്പതികളെയും മക്കളെയും മര്‍ദിച്ചത്. നിര്‍മ്മലയെ സംഘം മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടി വൃക്കക്ക് ക്ഷതം വരുത്തുകയും മാനഹാനി ഉണ്ടാക്കാന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ നിര്‍മ്മല കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഥല പ്രശ്‌നവുമായി ബന്ധപ്പെട്ട് അമ്പാടിയുടെ ബന്ധു പ്രഭാകരനും കുടുംബത്തിനുമെതിരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ പ്രഭാകരനും കുടുംബത്തിനും അനുകൂലമായി കോടതി വിധി വന്നു. ഇതില്‍ പ്രകോപിതരായാണ് അമ്പാടിയും മക്കളും പ്രഭാകരനെയും ഭാര്യയെയും മക്കളെയും മര്‍ദിച്ചതെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bandaduka, Assault, Police, Investigation, Threatened, Couples, Complaint, General hospital, Treatment, Court, Petition, Assaulting case; Police start investigation.