ഓട്ടോയില്‍ മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ രക്ഷപ്പെടുത്താന്‍ വൈദ്യുതി ജീവനക്കാര്‍ ശ്രമിച്ചതായി ആക്ഷേപം; പ്രതിയെ പിടികൂടാന്‍ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജീവനക്കാരുടെ പരാതിയില്‍ കേസ്
Sep 30, 2017, 14:15 IST
കുമ്പള: (www.kasargodvartha.com 30.09.2017) 10 വര്‍ഷം മുമ്പ് ഓട്ടോയില്‍ മദ്യം കടത്തുന്നതിനിടെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ എക്‌സൈസ് സംഘത്തെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വൈദ്യുതി ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തു. കുമ്പള എക്‌സൈസിലെ കണ്ടാലറിയാവുന്ന നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മര്‍ദിച്ചുവെന്ന വൈദ്യുതി ജീവനക്കാരുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തിരിക്കുന്നത്.
2008 ല്‍ ഓട്ടോയില്‍ മദ്യം കടത്തുന്നതിനിടെ പിടികൂടിയതിന് 2015 നവംബറില്‍ രണ്ടു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ച പൈവളിഗെയിലെ കിട്ടു എന്ന രാധാകൃഷ്ണനെ (38) പിടികൂടാനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാധാകൃഷ്ണന്‍ പൈവളിഗെ ഇലക്ട്രിസിറ്റി ഓഫീസില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. 27ന് രാത്രി 11.30 മണിയോടെ രാധാകൃഷ്ണന്‍ പൈവളിഗെ ഇലക്ട്രിസിറ്റി ഓഫീസില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും വൈദ്യുതി ഓഫീസില്‍ എത്തിയപ്പോള്‍ അങ്ങനെയൊരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു വൈദ്യുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഓഫീസില്‍ അന്വേഷിക്കുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് കിട്ടു ഓടിരക്ഷപ്പെടുകയായിരുന്നു. കിട്ടു സമീപത്തെ ഒരു ടെലിഫോണ്‍ ബൂത്തിന് സമീപം ഒളിച്ചിരിക്കുകയായിരുന്നു.
പ്രതിയെ കിട്ടാത്തതിനെ തുടര്‍ന്ന് തിരിച്ചുപോയ എക്‌സൈസ് സംഘത്തിന് ഇതിനിടയില്‍ പ്രതി വൈദ്യുതി ഓഫീസിന്റെ ജീപ്പില്‍ പോകുന്നതായി വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പെര്‍മുദെയില്‍ വെച്ച് പ്രതിയുമായി പോവുകയായിരുന്ന വൈദ്യുതി വകുപ്പിന്റെ ജീപ്പ് എക്‌സൈസ് സംഘം തടഞ്ഞപ്പോള്‍ കിട്ടുവിനെ വിട്ടുകൊടുക്കാന്‍ വൈദ്യുതി ജീവനക്കാര്‍ തയ്യാറായില്ല. പിന്നീട് രാത്രി 10 മണിക്കുള്ളില്‍ പ്രതിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് തിരിച്ചുപോവുകയായിരുന്നുവെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ജീപ്പിന്റെ താക്കോല്‍ പിടിച്ചെടുത്തതായും ഓടിപ്പോയ പ്രതിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നുവെന്നും കാണിച്ചാണ് വൈദ്യുതി ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2008 ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചയാളാണ് സിപിഎം പ്രവര്‍ത്തകനായ കിട്ടു. കിട്ടുവിന് രക്ഷപ്പെടാന്‍ വൈദ്യുതി വകുപ്പിലെ കോണ്‍ട്രാക്‌റായ കമലാക്ഷന്‍ ബൈക്ക് എത്തിച്ചുകൊടുത്തതായും എക്‌സൈസ് പറയുന്നുണ്ട്. എക്‌സൈസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടുത്തിയതിനും എക്‌സൈസ് ഇന്‍സ്‌പെക്ടറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതില്‍ വസ്തുത ഇല്ലെന്നും കോടതിക്ക് റിപോര്‍ട്ട് കൊടുക്കുമെന്നും കേസ് അന്വേഷിക്കുന്ന കുമ്പള എസ് ഐ ജെ.കെ ജയശങ്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പരാതിക്കാരനായ വൈദ്യുതി ജീവനക്കാരനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ കണ്ണ് കലങ്ങിയതായും പോലീസ് പറയുന്നുണ്ട്.
ലോംഗ് പെന്റിംഗ് കേസില്‍ (എല്‍പിസി) വാറണ്ടും മെമോയും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പ്രതിയെ പിടികൂടാന്‍ പോയത്. സംഭവത്തില്‍ രാഷ്ട്രീയം കലര്‍ന്നതോടെയാണ് എക്‌സൈസിനെതിരെ ഇപ്പോള്‍ കേസ് വന്നിരിക്കുന്നതെന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗം പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, case, Police, Auto-rickshaw, Liquor, Assaulting case against excise officers