ഗൃഹനാഥന് മര്‍ദനമേറ്റു; മരുമകന്‍ അറസ്റ്റില്‍
Oct 13, 2017, 11:25 IST
ചെറുവത്തൂര്‍ : (www.kasargodvartha.com 13.10.2017) സഹോദരിയുടെ മകളുടെ ഭര്‍ത്താവിന്റെ അടിയേറ്റ് ഗൃഹനാഥന് പരിക്കേറ്റു. മര്‍ദിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊതാവൂരിലെ കുഞ്ഞികൃഷ്ണന്റെ മകന്‍ രാജനെ(52)യാണ് സഹോദരിയുടെ മകളുടെ ഭര്‍ത്താവ് അഖിലിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ നിലയില്‍ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഖില്‍ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ നിരന്തരം മര്‍ദിക്കുമായിരുന്നു. മര്‍ദനം സഹിക്കാന്‍ കഴിയാതെ വീട്ടുകാരോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജന്‍ അഖിലിന്റെ വീട്ടിലെത്തി മരുമകളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നിരുന്നു. ഇതില്‍ പ്രകോപിതനായ അഖില്‍ രാജനെ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
രാജന്റെ പരാതിയില്‍ ചീമേനി പോലീസ് കേസെടുക്കുകയും അഖിലിനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Kerala, News, Assault, Arrest, Injured, Police, Hospital, Complaint, Case, Assault; Son in law arrested.