മുസ്ലിംലീഗ് നേതാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
May 19, 2012, 15:45 IST
ബേക്കല്‍: മുസ്ലിംലീഗ് നേതാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പള്ളിക്കര പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ കുന്നിലിനെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഐഎന്‍എല്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആ രോപിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറില്‍ സ്ഥാപിച്ച ലീഗിന്റെ പതാക ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയിരുന്നു. ഇതേചൊല്ലിയുള്ള പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് ഹനീഫയെ ആക്രമിച്ചത്.
Keywords: Bekal, Kasaragod, Attack, Assault, Muslim-league