പോത്തുവണ്ടി തടഞ്ഞു അക്രമം നടത്തിയ സംഭവത്തില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍
Feb 17, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 17.02.2016) പോത്തുവണ്ടി തടഞ്ഞു അക്രമം നടത്തിയ സംഭവത്തില്‍ കൊലക്കേസ് പ്രതിയായ ഒരാള്‍ കൂടി അറസ്റ്റില്‍. പോത്തിനെ കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞ് യുവാവിനെ അക്രമിച്ച കേസിലാണ് കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരിയഡുക്ക സ്വദേശിയും കുഡ്‌ലു കേളുഗുഡ്ഡെയില്‍ താമസക്കാരനുമായ രാജു എന്ന കൊട്ടത്തേങ്ങ രാജു(29) അറസ്റ്റിലായത്. കാസര്‍കോട് അഡീഷണല്‍ എസ് ഐ കെ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച രാത്രി ഗുഡ്ഡെ ടെമ്പിളിനടുത്ത് വെച്ച് അറസ്റ്റു ചെയ്തത്.
കൊലക്കേസടക്കം ആറോളം കേസുകളില്‍ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. 2008 ല്‍ നടന്ന പെരിയടുക്ക റഫീഖ് വധക്കേസിലെ പ്രതിയാണ് രാജു. 2010ല്‍ നടന്ന വധശ്രമക്കേസിലും അതേ വര്‍ഷം അടിപിടിയുമായി ബന്ധപ്പെട്ട നരഹത്യാശ്രമക്കേസിലും ഇയാള്‍ പ്രതിയാണ്. 2013ല്‍ മുസ്ലിം സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ രാജുവിനെതിരെ കേസ് നിലവിലുണ്ട്. 2016 ല്‍ നല്ല നടപ്പിന് ആര്‍ ഡി ഒ കോടതിക്ക് നല്‍കിയ കേസിലും പ്രതിയാണ്. ഈ വര്‍ഷം വാഹനം തടഞ്ഞു അക്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
ഈ കേസില്‍ ഷിരിബാഗില്‍ ഭഗവതി നഗറിലെ ഉദയകുമാര്‍ (30), കേളുകുന്ന് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് എന്ന ബജെ സന്തോഷ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Assault, Murder-case, kasaragod, arrest, kudlu, Police, Shiribagilu.