city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തത് 5 കേസുകള്‍ ; 287 പ്രതികള്‍

കാസര്‍കോട്: (www.kasargodvartha.com 09/04/2017) ശനിയാഴ്ച കാസര്‍കോട് മണ്ഡലത്തില്‍ നടന്ന ബിജെപി ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ടൗണ്‍പോലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലായി മൊത്തം 287 പ്രതികളാണുള്ളത്.

ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് ശനിയാഴ്ച രാവിലെ 11.45 മണിയോടെ കറന്തക്കാട്ട് പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, രമേശ്, രവീശതന്ത്രി, സുധാമ്മ,സജിത് കുമാര്‍, സതീശന്‍ തുടങ്ങി 150 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തത് 5 കേസുകള്‍ ; 287 പ്രതികള്‍

താളിപ്പടുപ്പില്‍ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ റോഡ് ഗതാഗതവും പോലീസിന്റെ കൃത്യനിര്‍വഹണവും തടസപ്പെടുത്തിയതിനും ന്യായവിരോധമായി സംഘം ചേര്‍ന്നതിനും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രശാന്ത്, ശിവന്‍, കിഷോര്‍, രമേശ്, കാര്‍ത്തിക്, സനോജ്, രാജു, സന്തോഷ്, ചന്ദ്രശേഖരന്‍,ഉദയന്‍, പ്രമീളറൈ തുടങ്ങി 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചൗക്കിയില്‍ റോഡ് ഗതാഗതവും പോലീസിന്റെ കൃത്യനിര്‍വഹണവും തടസപ്പെടുത്തിയതിന് ധനഞ്ജയന്‍, ചന്തു തുടങ്ങി 50 പേര്‍ക്കെതിരെയും കുഡ്‌ലു ആര്‍ ഡി നഗറില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് 30 പേര്‍ക്കുമെതിരെ കേസെടുത്തു.

കുഡ്‌ലു വിവേകാനന്ദനഗറില്‍ വാഹനഗതാഗതം തടസപ്പെടുത്തുകയും വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ഏഴ് പേര്‍ക്കെതിരെയാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Harthal, Police, Case, Register, Assault, Road, BJP, RSS, CI, Assault in harthal day; Five case registered.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia