വെട്ടേറ്റ് വീട്ടമ്മ ആശുപത്രിയില്‍
Jun 11, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2016) വെട്ടേറ്റ് വീട്ടമ്മ ആശുപത്രിയില്‍. ദേലംപാടി കക്കപ്പാടിയിലെ പരേതനായ അപ്പയ്യ നായകിന്റെ ഭാര്യ രത്‌നയെ(60)യാണ് വെട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ആശാ വര്‍ക്കറും സി പി എം പ്രവര്‍ത്തകയുമായ മകള്‍ സുലോചന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങിയില്ലെന്ന് ആരോപിച്ച് ഒരു സംഘം വീടിനുള്ളില്‍ കയറി അക്രമിക്കാന്‍ ശ്രമിച്ചതിനെ തടയുന്നതിനിടയില്‍ രത്‌നയുടെ ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി പുറത്തിറങ്ങാന്‍ പേടിയായതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ആദുര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Election, Housewife, CPIM, Hospital, Police, Case, Injured, Delampadi, House, Thursday, Night, Treatment.