പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; അണങ്കൂരില്‍ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു
Jan 8, 2013, 13:00 IST
തിങ്കളാഴ്ച വൈകിട്ട് അണങ്കൂര്‍ ടി.വി. സ്റ്റേഷന് റോഡില്‍ വെച്ചാണ് സംഭവം. അണങ്കൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ വീട്ടില്‍ നിന്ന് പന്തല്‍ സാധനങ്ങള്‍ കൊണ്ടുവരുന്ന പിക്കപ്പ് വാനിന്റെ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. വരനും സുഹൃത്തുക്കളും ചേര്‍ന്നാണത്രെ മര്‍ദിച്ചത്. പിക്കപ്പ് നിര്‍ത്തിയിട്ടപ്പോള്‍ റോഡ് തടസപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് റിയാസിന് മര്‍ദനമേറ്റത്.
Keywords : Kasaragod, Attack, Hospital, Kerala, Shahul Hameed, Anangoor, Marriage Function, Friends, Riyas, Kasargodvartha, Malayalam News.