 |
Dasan, Madhu |
കാസര്‍കോട്: കൊടുങ്ങല്ലൂരില്‍ ക്ഷേത്രോത്സവത്തിന് പോയപ്പോഴുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ യുവാവിനെ വീട് കയറി ആക്രമിച്ചതില്‍ അച്ഛനും മകനും പരിക്കേറ്റു. ബേക്കല്‍ വിഷ്ണുമാടത്തെ ദാസന്‍(58), മകന്‍ മധു(23) എന്നിവരെയാണ് അടിയേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ അയല്‍വാസിയായ മണിയും ഭാര്യയും ഭാര്യാസഹോദരനും ചേര്‍ന്നാണ് വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. കൊടുങ്ങല്ലൂരില്‍ മണിയുംമധുവും ഉത്സവത്തിന് പോയിരുന്നു. അവിടെയുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് മധുവിനെ വീട് കയറി ആക്രമിച്ചത്. തടയാന്‍ ചെന്നപ്പോഴാണ് മധുവിന്റെ പിതാവിനും അടിയേറ്റത്.
Keywords: Kasaragod, Assault, Temple fest