പത്താം ക്ലാസുകാരനെ അയൽവാസി ക്രൂരമായി മർദിച്ചതായി പരാതി; കണ്ണിന് ഗുരുതര പരിക്ക്
Nov 5, 2021, 20:54 IST
ആലപ്പുഴ: (www.kasargodvartha.com 05.11.2021) പത്താം ക്ലാസുകാരനെ അയൽവാസി ക്രൂരമായി മർദിച്ചതായി പരാതി. കുട്ടി ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺകുമാറിനാണ് പരിക്കേറ്റത്.
കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് മര്‍ദനമെന്നാണ് പരാതി. സംഭവത്തിൽ അയൽവാസിക്കെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കൊച്ചുമകള്‍ക്കൊപ്പം വീടിന് സമീപത്തുവെച്ച് അരുൺ കുമാർ കളിച്ചുകൊണ്ടിരിക്കെ ഇവിടേക്ക് എത്തിയ അയൽവാസി, അരുണ്‍ കുമാറിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
വടി ഉപയോഗിച്ച് ദേഹമാസകലം മര്‍ദിച്ചെന്നും തുടര്‍ന്ന് കൈകൊണ്ട് അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റതെന്നും കുട്ടി ആരോപിച്ചു. അയൽവാസിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kerela, Kasaragod, News, Student, Complaint, Medical College, Injured, Assault complaint against neighbor. < !- START disable copy paste -->