സ്‌കൂട്ടര്‍ യാത്രക്കാരനെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
Sep 16, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 16/09/2016) ടെമ്പോ ഡ്രൈവറായ സ്‌കൂട്ടര്‍ യാത്രക്കാരനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാളെകൂടി പോലീസ് അറസ്റ്റു ചെയ്തു. എരിയാല്‍ ബ്ലാര്‍ക്കോട് ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ഫൈസലി (19)നെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ തായലങ്ങാടി സ്വദേശി സൈനുല്‍ ആബിദിനെ (24) പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കാസര്‍കോട് എയര്‍ലൈന്‍ ലോഡ്ജിന് സമീപം വെച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘം ടെമ്പോ ഡ്രൈവറായ കറന്തക്കാട്ടെ കൃഷ്ണനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. കാറിന് മുന്നില്‍ പോവുകയായിരുന്ന സ്‌കൂട്ടര്‍ കടന്നു പോകാനായി ഹോണ്‍ അടിച്ചതിന്റ പേരിലാണ് കാര്‍ കുറുകെയിട്ട് ബൈക്ക് തടഞ്ഞ് അക്രമിച്ചത്.
Keywords: Ksaragod, Kerala, Murder, Scooter, Attack, Assault, case, complaint, Investigation, Police, arrest, Assault case: one more arrested.