വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
Dec 23, 2017, 15:10 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2017) വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ചിത്താരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് റഈസിനെ (25)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
കാഞ്ഞങ്ങാട് മൊബൈല്‍ റീചാര്‍ജ് കട ഉടമയും ചെമ്മനാട് സ്വദേശിയുമായ മുഹമ്മദ് കുഞ്ഞിയെ ആക്രമിച്ചാണ് ബാഗിലുണ്ടായിരുന്ന 5,000 രൂപയും ഏഴ് മൊബൈല്‍ ഫോണുകളും കവര്‍ന്നത്. ജൂലൈ ഏഴിന് രാത്രി ചെമ്മനാട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് കുഞ്ഞി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ കാറിലെത്തിയ നാലംഗ സംഘം അക്രമിച്ച് പണം കവരുകയായിരുന്നു.
കേസില്‍ മൂന്നു പേരേ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റസിയിലെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accuse, Mobile Phone, Attack, Assault, cash, Assault case; One more arrested.
< !- START disable copy paste -->