കോടതി പരിസരത്ത് യുവാവിനെ പഞ്ച് കൊണ്ട് കുത്തിയ സംഭവം; ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റില്‍
Sep 25, 2017, 14:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 25.09.2017) കഞ്ചാവ് വില്‍പന തടഞ്ഞതിന്റെ വിരോധത്തില്‍ കോടതി പരിസരത്ത് യുവാവിനെ പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് അണങ്കൂര്‍ സ്വദേശി മുഹമ്മദ് സഫ് വാനെ (27)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ വെച്ച് 2014 ല്‍ തലശ്ശേരി സ്വദേശിയായ നസീര്‍, കോഴിക്കോട് സ്വദേശി ഫഹീം എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുഹമ്മദ് സഫ് വാനെ കുഡ്‌ലു ചൂരി ഹൗസിലെ പി. അബ്ബാസി (33)നെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റു ചെയ്തത്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നാണ് നസീറിനെയും ഫഹീമിനെയും സഫ് വാന്‍ അടക്കമുള്ള സംഘം കൊലപ്പെടുത്തിയതെന്നായിരുന്നു കേസ്. കൊല്ലപ്പെട്ട രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കുണ്ടംകുഴിയിലേക്ക് കൊണ്ടുവന്ന് അവിടെ കുഴിച്ചിടുകയായിരുന്നു. ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതിയാണ് സഫ് വാന്‍.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ വിദ്യാനഗര്‍ കോടതി പരിസരത്ത് വെച്ചാണ് അബ്ബാസ് അക്രമത്തിനിരയായത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ അബ്ബാസിനെ കോടതിയില്‍ നിന്ന് മടങ്ങുന്നതിനിടെ സഫ് വാന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കോളറില്‍ പിടിച്ച് നിര്‍ത്തുകയും തലക്ക് പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അക്രമത്തിനു ശേഷം സഫ് വാന്‍ കത്തി കോടതി പരിസരത്തെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ ശേഷമാണ് മടങ്ങിയത്. ഈ കത്തി പോലീസ് കണ്ടെടുത്തു.
നേരത്തെ ചൂരി ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്നതിനെ അബ്ബാസിന്റെ നേതൃത്വത്തില്‍ തടഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമായത്.
Related News:
കഞ്ചാവ് വില്‍പന തടഞ്ഞതിന്റെ വിരോധം; കോടതി പരിസരത്ത് യുവാവിനെ പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചതിന് ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, case, Accuse, Assault, Assault case; murder case accused arrested
Keywords: Kasaragod, Kerala, news, Police, arrest, case, Accuse, Assault, Assault case; murder case accused arrested