ഉയര്‍ന്ന ജാതിക്കാരി കീഴ്ജാതിക്കാരിയായ യുവതിയുടെ ദേഹത്ത് അലക്ക് വെള്ളം ഒഴിച്ചു
Jul 11, 2012, 15:01 IST
കാസര്‍കോട്: ഉയര്‍ന്ന ജാതിക്കാരിയായ യുവതി കീഴ്ജാതിക്കാരായായ യുവതിയുടെ ദേഹത്ത് അലക്കുവെള്ളമൊഴിച്ചു. സംഭവത്തില്‍ അടുക്കത്ത് ബയല്‍ താളിപ്പടുപ്പിലെ ലക്ഷ്മിയുടെ മകള്‍ ഗീത(28)യുടെ പരാതിയില്‍ അയല്‍വാസിയായ അമിത എന്ന യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
2012 ജൂണ്‍ നാലിനാണ് സംഭവം നടന്നത്. വഴി നടന്നുപോകുകയായിരുന്ന ഗീതയെ അമിത വഴിയില്‍ തടഞ്ഞു നിര്‍ത്തി ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും അലക്കുവെള്ളം ദേഹത്തൊഴിക്കുകയും ചെയ്തുവെന്നാണ് പരാതി. അതിര്‍ത്തി സംബന്ധമായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. കേസ് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറും.

Keywords: Kasaragod, Water, Assault, Woman, Police Case