യുവാവിനെ ഇരുമ്പ് വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതിന് രണ്ട് പേര്‍ക്കെതിരെ കേസ്
May 4, 2012, 11:03 IST
കാസര്‍കോട്: വഴി നടന്നുപോവുകായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ഇരുമ്പ് വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതിന് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കേളുഗുഡ്ഡയിലെ ബൈത്തനാര്‍ ഹൗസില്‍ അബ്ദുല്‍ സമദിന്റെ മകന്‍ എ.എസ്. മാഹിന്‍ സവാദിനെ(17) വഴിതടഞ്ഞ് ആക്രമിച്ചതിനാണ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം 4.30 മണിയോടെ കാസര്‍കോട് ഉമ നേഴ്‌സിംഗ് ഹോമിനടുത്തുവെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കൊലവിളി നടത്തി അടിച്ചുപരിക്കേല്‍പ്പിച്ചത്.

Keywords: Kasaragod, Police case, Youth, Attack