എസ്.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തു
Mar 24, 2012, 10:54 IST
കാസര്‍്‌കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകനെ മുളകു പൊടി എറിഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ച പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കാസര്‍കോട് ഗവ. കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ മാങ്ങാട്ടെ നാരയണന്റെ മകന്‍ സി.എല്‍ ഋഷികേശന്‍(19) ആക്രമിച്ച സംഭവത്തിലാണ് എം.എസ്.എഫ് പ്രവര്‍ത്തകരായ ഷെബീര്‍, സത്താര്‍, അബ്ദുര്‍ റഹ്മാന്‍, അര്‍ഷാദ് കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ എന്നിവര്‍ക്കെതിരെ പോലീസ് ഐ.പി.സി 308 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ക്ലാസ് മുറിയില്‍ റെക്കോര്‍ഡ് ബുക്ക് എഴുതികൊണ്ടിരിക്കെ ഒരു സംഘം എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുളകുപൊടി വിതറി യാതൊരു പ്രകോപനമില്ലാതെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
Keywords: Kasaragod, SFI, MSF, Case, Students
Keywords: Kasaragod, SFI, MSF, Case, Students