വൈദ്യുതി വകുപ്പ് ജീവനക്കാരനെ മര്‍ദിച്ചുവെന്ന പരാതിയില്‍ 7 പേര്‍ക്കെതിരെ കേസ്
Jul 27, 2013, 10:00 IST
ചെര്‍ക്കള: വൈദ്യുതി വകുപ്പ് ജീവനക്കാരനെ മര്‍ദിച്ചുവെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ചെര്‍ക്കള സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ കൊല്ലം സ്വദേശിയായ സൈനുല്‍ ആബിദീനെ (49) മര്‍ദിച്ചുവെന്ന പരാതിയിലാണ് കേസ്.
ജൂലൈ 25 ന് രാത്രി വൈദ്യുതി ഓഫീസില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. വൈദ്യുതി തകരാറിലായ വിവരം അറിയിക്കാനെത്തിയ സംഘം ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും കസേരയും കുടയും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അക്രമം തടയാന്‍ ചെന്ന അസിസ്റ്റന്റ് എഞ്ചിനീയറെ തള്ളിയിട്ടതായും പരാതിയില്‍ വ്യക്തമാക്കി.

Keywords : Cherkala, Assault, Case, Police, Complaint, Kerala, Kasaragod, Sainul Abidheen, Phone, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.