ഭര്‍ത്താവിന്റെ സ്വത്തവകാശം: രണ്ടാം ഭാര്യയെ മര്‍ദിച്ച ആദ്യ ഭാര്യ ഉള്‍പെടെ 3 പേര്‍ക്കെതിരെ കേസ്
Jan 10, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/01/2015) ഭര്‍ത്താവിന്റെ സ്വത്തവകാശത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ടാം ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ ആദ്യഭാര്യ ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സി.എം. ആഇശ (41) യുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുര്‍ റഹ്മാന്റെ ആദ്യ ഭാര്യ ജാഹിദ, ബന്ധുവായ നഫീസ, നഫീസയുടെ ഭര്‍ത്താവ് അസീസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ ആഇശ അബ്ദുര്‍ റഹ്മാനെ ഫോണില്‍ വിളിച്ചപ്പോള്‍ ബന്ധുവായ നഫീസയാണ് ഫോണെടുത്തത്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഇശയോട് തന്റെ വീട്ടിലേക്ക് വരാന്‍ നഫീസ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് നഫീസയുടെ വീട്ടിലെത്തിയ ആഇശയെ നഫീസയും ജാഹിദയും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. 2015 ജനുവരി അഞ്ചിന് രാവിലെ 10 മണിയോടെയാണ് സംഭവം.

Keywords : Husband, Wife, Assault, Police, Complaint, Case, Family, Kanhangad, Kasaragod, Kerala.