യുവാവിനെ തലക്കടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
Oct 2, 2017, 16:51 IST
വിദ്യാനഗര്‍: (www.kasargodvartha.com 02.10.2017) യുവാവിനെ തലക്കടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴിയിലെ സുധാകരനെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഇടതു കൈ ഒടിക്കുകയും ചെയ്ത കേസിലെ പ്രതി ചെട്ടുംകുഴിയിലെ മാര്‍ക്കറ്റ് റഹ് മാന്‍ എന്ന അബ്ദുര്‍ റഹ് മാനെ (27)യാണ് വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍, പോലീസുകാരായ ആനന്ദകൃഷ്ണന്‍, ഗുരു രാജ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
2017 മാര്‍ച്ച് 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്യാണം ക്ഷണിക്കാന്‍ പോവുകയായിരുന്ന സുധാകരനെ ചെട്ടുംകുഴി കെഎസ് അബ്ദുല്ല സ്‌കൂളിന് സമീപത്ത് വെച്ച് വാഹനം തടഞ്ഞ് നിര്‍ത്തി അബ്ദുര്‍ റഹ് മാന്‍ ആക്രമിക്കുകയായിരുന്നു. 2012- ല്‍ മുട്ടത്തൊടി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ചുണ്ടായ അടിപിടി കേസിലും അബ്ദുര്‍ റഹ് മാന്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ കേസ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
പോലീസ് പിടികൂടിയപ്പോള്‍ തെറ്റായ അഡ്രസ് പറഞ്ഞ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് കുടുതല്‍ ചോദ്യ ചെയ്തപ്പോള്‍ ഇയാള്‍ സത്യം പറയുകയും കീഴടങ്ങുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Accuse, Youth, Assault case accused arrested