city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്‍കുട്ടികള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 28.09.2017) സഹപാഠികളായ പെണ്‍കുട്ടികളോടൊപ്പം ഐസ്‌ക്രീം പാര്‍ലറില്‍ ഐസ്‌ക്രീം കഴിക്കുകയായിരുന്ന ബി.എഡ് വിദ്യാര്‍ത്ഥിയെ അക്രമിച്ച കേസില്‍ രണ്ടുപ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബാലടുക്കത്തെ ഫൈസല്‍ എന്ന പൈച്ചു (28), ജാഫര്‍ എന്ന ജാപ്പു (27) എന്നിവരെയാണ് വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചെര്‍ക്കള സൈനബ് ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥിയും സീതാംഗോളി ബാഡൂര്‍ സ്വദേശിയുമായ പൃഥിരാജി (25)നെ അക്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. 2016 നവംബര്‍ 21ന് വൈകുന്നേരം ചെര്‍ക്കളയിലെ ഐസ്‌ക്രീം പാര്‍ലറില്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കുമ്പോള്‍ പൃഥ്വിരാജിന് മര്‍ദനമേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാലുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഫൈസലും ജാഫറും ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ് ബാലനടുക്കത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.

ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, case, Police, arrest, Accuse, complaint, arrest, Assault case; 2 more arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia