കഞ്ചാവ് വില്‍പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് മര്‍ദനം: 3 പേര്‍ക്കെതിരെ കേസ്
Apr 14, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 14.04.2016) കഞ്ചാവ് വില്‍പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പെര്‍വാഡിലെ ഷംസു, ആപ്പ ഹനീഫ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയുമാണ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൊഗ്രാല്‍ പുത്തൂരിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദലി (22) യുടെ പരാതിയില്‍ കേസെടുത്തത്.
കഞ്ചാവ് സംഘത്തില്‍ പെട്ട ഒരു യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവത്തില്‍ പോലീസിന് വിവരം നല്‍കിയത് മുഹമ്മദലിയാണെന്ന് ആരോപിച്ചായിരുന്നു ബുധനാഴ്ച ഉച്ചയോടെ മൂന്നംഗ സംഘം മൊഗ്രാല്‍ സ്‌കൂളിന് സമീപത്ത് വെച്ച് മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ മുഹമ്മദലിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Related News: കഞ്ചാവ് വില്‍പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു
Keywords: Ganja, Police, Assault, Kasaragod, Youth, Mogral, Case, Attack.