city-gold-ad-for-blogger

പെരിയ പോളിടെക്‌നിക്കില്‍ പരിശീലകന് നേരെ മലാഭിഷേകം, മുളകുപൊടി വിതറി; വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി; പിന്നില്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍?

പെരിയ: (www.kasargodvartha.com 11.01.2017) പെരിയ ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ പരിശീലകന് നേരെ മുളകുപൊടി വിതറി. ഏറെ നാളുകളായി വിദ്യാര്‍ത്ഥികള്‍ ഇയാളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. പെരിയ പോളി ക്യാമ്പസിനകത്തെ ഹോസ്റ്റല്‍ കെട്ടിടത്തിലെ റെസിഡിംഗ് പരിശീലകന് നേരയൊണ് മുളകുപൊടി വിതറിയത്. ഇയാള്‍ താമസിക്കുന്ന മുറിയിലേക്ക് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ മലമൂത്ര വിസര്‍ജ്ജനങ്ങളും, മുളകുപൊടിയും എറിയുകയായിരുന്നു.
പെരിയ പോളിടെക്‌നിക്കില്‍ പരിശീലകന് നേരെ മലാഭിഷേകം, മുളകുപൊടി വിതറി; വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി; പിന്നില്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍?

ആദ്യം പോളിടെക്‌നിക് കോളജില്‍ റെസിഡിംഗ് പരിശീലകന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറെ വര്‍ഷം ഇവിടെ ഈ പോസ്റ്റില്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈയടുത്ത കാലത്ത് കോളജില്‍ വീണ്ടും റെസിഡിംഗ് പരിശീലകനെ സര്‍ക്കാര്‍ നിയമിച്ചതോടെയാണ് ഹോസ്റ്റലില്‍ പ്രശ്‌നം തുടങ്ങിയത്. ഹോസ്റ്റലില്‍ താമസക്കാരായ വിദ്യാര്‍ഥികള്‍ പരിശീലകനെ ഹോസ്റ്റലിലെ റൂമില്‍ താമസിക്കുന്നതിനും മറ്റും എതിര്‍ത്തിരുന്നു. തുടര്‍ന്ന് കോളജിലെ അധ്യാപകരോടും പ്രിന്‍സിപ്പാളോടും കയര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ അടച്ചിടാന്‍ പ്രിന്‍സിപ്പാള്‍ തീരുമാനിച്ചെങ്കിലും പിടിഎ കമ്മറ്റിയും രക്ഷിതാക്കളും ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒതുക്കുകയായിരുന്നു. അന്ന് താത്ക്കാലികമായി പ്രശ്‌നം പരിഹരിച്ചെങ്കിലും പിന്നീട് വീണ്ടും ഉടലെടുത്തു.

പെരിയ പോളിടെക്‌നിക്കില്‍ പരിശീലകന് നേരെ മലാഭിഷേകം, മുളകുപൊടി വിതറി; വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി; പിന്നില്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍?


പ്രശനം വഷളാക്കുന്നത് ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാക്കളാണെന്നാണ് ആരോപണം. ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാക്കള്‍ പിന്നില്‍ നിന്നും കളിക്കുന്നതാണ് ഇവിടുത്തെ പ്രശനങ്ങള്‍ക്കു കാരണമെന്ന് കോളജിലെ അധ്യാപകരുള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നു. ഹോസ്റ്റലില്‍ ഫീസടക്കാതെ നിരവധി കുട്ടികള്‍ താമസിക്കുന്നതായി പ്രിന്‍സിപ്പാള്‍ കണ്ടെത്തിയതോടെ ഇവരോട് ഫീസടക്കാന്‍ പറഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ ഇതനുസരിച്ചിരുന്നില്ല. ഈ പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് പ്രിന്‍സിപ്പാള്‍ താമസിക്കുന്ന ക്വര്‍ട്ടേഴ്‌സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയ സംഭവും ഉണ്ടായിരുന്നു.

കുട്ടികളെ സ്വാധീനിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ യുവ സംഘടനയുടെ യൂണിറ്റ് ഈ ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്നതായി കോളജിലെ അധ്യാപകര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഇവരാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിക്കുന്നതിനും, ട്രെയിനിംഗ് ഉദ്യോഗസ്ഥന് താമസിക്കുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ പരിശീലകന്റെ റൂമിലേക്ക് തെരുവുനായയെ കയറ്റി ഭീഷണിപ്പെടുത്തിയതായും കോളജ് അധികൃതര്‍ പറഞ്ഞു. കുറച്ചുദിവസം മുമ്പ് ഈ രാഷ്ട്രീയ കക്ഷിയുടെ തൊഴിലാളി സംഘടനയുടെ ഒരു നേതാവും പരിശീലകനെ ഭീഷണിപ്പെടുത്തിയതായി അധ്യാപകര്‍ വ്യക്തമാക്കി. സംഭവത്തില്‍ ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

Keywoprds:  Kerala, kasaragod, Polytechnic, Periya, College, Students, complaint, Govt. Polytechnic Periya, Trainer, Training, Hostel, Assault, Teacher, Principal

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia