പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
Feb 10, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 10.02.2016) പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിസംഘര്‍ഷത്തിനിടെ പോലീസിനെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികളായ നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
എല്‍ ബി എസ് കോളേജിലെ വിദ്യാര്‍ത്ഥികളായ ചെങ്കളയിലെ അബൂബക്കര്‍ അല്‍ത്താഫ് (20), മലപ്പുറത്തെ ശരത് (20), തളിപ്പറമ്പ് സ്വദേശി രാഹുല്‍ (19), കാസര്‍കോട് സ്വദേശി വിഷ്ണു വിവേക് (20) എന്നിവരെയാണ് ആദൂര്‍ പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകിട്ട് കോളേജില്‍ എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവിവരമറിഞ്ഞെത്തിയ ആദൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷി(31) നെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
Keywords: Assault, Students, arrest, kasaragod, Povvel, LBS-College.