city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂ ഇയര്‍ ആഘോഷത്തിനിടെ പോലീസ് വാഹനം തടഞ്ഞ് എ എസ് ഐയെയും ഡ്രൈവറെയും അക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ബേക്കല്‍: (www.kasargodvartha.com 16.02.2019) പോലീസ് വാഹനം തടഞ്ഞ് എ എസ് ഐയും ഡ്രൈവറെയും അക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബേക്കല്‍ എ എസ് ഐ ജയരാജനെയും ഡ്രൈവര്‍ സുരേഷിനും മര്‍ദിച്ച സംഭവത്തില്‍ മാങ്ങാട് മീത്തല്‍  ബാരയിലെ അഹമ്മദ് റാഷിദ്(26), മൊയ്തു ക്വാട്ടഴ്സിലെ  മുഹമ്മദ് റഷീദ്(25), മാങ്ങാട് മര്‍ഹബ മന്‍സിലില്‍ എം അബ്ദുര്‍ റഹ് മാന്‍ (24), മൊഗ്രാല്‍ കൊപ്പളത്തെ അഹമ്മദ് നവാസ് ബി എം (21), മാങ്ങാട് സി എച്ച് ഹൗസിലെ ഷബീറലി പി ടി (21), റാഷിദ് കളനാട്, ആഷിഖ് കളനാട് എന്നിവരുടെ പേരിലാണ് ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശ്വംഭരന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) യില്‍ കുറ്റപത്രം നല്‍കിയത്.
ന്യൂ ഇയര്‍ ആഘോഷത്തിനിടെ പോലീസ് വാഹനം തടഞ്ഞ് എ എസ് ഐയെയും ഡ്രൈവറെയും അക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഈ വര്‍ഷത്തെ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പുലര്‍ച്ചെ ജയരാജും ഡ്രൈവര്‍ സുരേഷും ഔദ്യോഗിക വാഹനത്തില്‍ കളനാടെത്തിയപ്പോള്‍ അഹമ്മദ് റാഷിദിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് വാഹനം തടഞ്ഞ് നിര്‍ത്തി എ എസ് ഐ ജയരാജനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി കൈയ്യേറ്റം ചെയ്യുകയും കല്ലെടുത്ത് നെറ്റിയിലും തലക്കും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്നപ്പോള്‍ ഡ്രൈവര്‍ സുരേഷിനെയും മര്‍ദിച്ചു. വാഹനത്തിന്റെ ഗ്ലാസുകളും അടിച്ച് തകര്‍ത്തിരുന്നു.

സംഭവമറിഞ്ഞ് ബേക്കല്‍ സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസുകാരെത്തിയാണ് പരിക്കേറ്റ ജയരാജനെയും സുരേഷിനെയും ആശുപത്രിയില്‍ എത്തിച്ചത്.

Related News:
പുതുവത്സരദിനത്തില്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

പുതുവര്‍ഷ ദിനത്തില്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍; പ്രതിക്കെതിരെ കാപ്പ ചുമത്തും

പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, എട്ടംഗ സംഘത്തെ തിരയുന്നു, ഒരാള്‍ വലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bekal, Police, Attack, Case, Kasaragod, News, New year, Assault against police, Charge sheet submitted 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia