കെ വി കുഞ്ഞിരാമനെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിച്ച സംഭവത്തില്‍ നൂറോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
May 17, 2016, 12:37 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2016) മുന്‍ ഉദുമ എം എല്‍ എ കെ വി കുഞ്ഞിരാമനെയും എല്‍ ഡി എഫ് പ്രവര്‍ത്തകരെയും ആക്രമിക്കുകയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ തിരഞ്ഞെടുപ്പ്‌വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ നൂറോളം യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സി പി എം ജില്ലാസെക്രട്ടറിയേറ്റംഗം കൂടിയായ കെ വി കുഞ്ഞിരാമന്റെ പരാതിയില്‍ പൊയിനാച്ചിയിലെ മണി, സാബു, പ്രദീപന്‍, സിദ്ദിഖ്, സുനില്‍ തുടങ്ങി നൂറോളം കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. കെ വി കുഞ്ഞിരാമന്‍ സഞ്ചരിച്ച കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ തിരഞ്ഞെടുപ്പ് വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. തെക്കില്‍ പറമ്പ് ജി യു പി സ്‌കൂളിലെ ബൂത്ത് പരിസരത്ത് തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്.
നേരത്തെ മുതല്‍ തന്നെ ബൂത്ത് പരിസരത്ത് എല്‍ ഡി എഫ് , യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിനിടെ ബൂത്ത് പരിസരത്തെത്തിയ കെ വി കുഞ്ഞിരാമനും എല്‍ ഡി എഫ് പ്രവര്‍ത്തകരുമുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ ബൊലേറൊ ജീപ്പ് യു ഡി എഫ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.
ഡ്രൈവര്‍ വിനോദ്, സി പി എം തെക്കില്‍ ലോക്കല്‍ സെക്രട്ടറി ഇ കുഞ്ഞിക്കണ്ണന്‍, സന്തോഷ്, സാഗര്‍, ഉനൈസ് എന്നിവര്‍ക്ക് പരിക്കേറ്റു. പോലീസെത്തിയാണ് നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിച്ചത്. എല്‍ ഡി എഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്റെ ചീഫ് ഏജന്റ് കൂടിയാണ് കെ വി കുഞ്ഞിരാമന്‍. സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പ്രദേശത്ത് പോലീസ് ജാഗ്രത പാലിച്ചുവരികയാണ്.

Keywords: Kasaragod, LDF, Uduma, MLA, UDF, CPM, Police, K V kunhiraman, Driver, K Kunhiraman.