യുവമോര്‍ച്ച നേതാവിനെയും വെല്‍ഡിംഗ് തൊഴിലാളിയെയും അക്രമിച്ച സംഭവത്തില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു, 24 പേര്‍ പ്രതികള്‍
Feb 20, 2016, 09:00 IST
കാസര്‍കോട്: (www.kaargodvartha.com 20.02.2016) യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പരവനടുക്കത്തെ രാജേഷ് കൈന്താറി (23)നെയും സുഹൃത്ത് കെ. ദീപേഷി (21)നെയും അക്രമിച്ച സംഭവത്തിലും ചെമ്മനാട് സ്‌കൂളിന് സമീപത്തെ വെല്‍ഡിംഗ് കടയില്‍ ജോലി ചെയ്യുന്ന അഭിലാഷി (18)നെയും അക്രമിച്ച സംഭവത്തില്‍ രണ്ടു പരാതികളിലായി 24 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
രാജേഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയും അഭിലാഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ചെമ്മനാട് സ്‌കൂളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് തന്നെ അക്രമിച്ചതെന്നാണ് വെല്‍ഡിംഗ് കടയില്‍ ജോലി ചെയ്യുന്ന അഭിലാഷ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇതുവഴി പോകുമ്പോള്‍ സംഭവമറിഞ്ഞ് എത്തിയപ്പോഴാണ് രാജേഷിനെയും സുഹൃത്തിനെയും റീപ്പ് കൊണ്ടടിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Yuvamorcha, Leader, Assault, case, kasaragod, Paravanadukkam, Police.
Related News: ചെമ്മനാട്ട് യുവമോര്‍ച്ച നേതാവിനെയും സുഹൃത്തിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു