city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണീര്‍ കടലായി നുസ്രയുടെ മരണം; നാട് തേങ്ങുന്നു

ഉപ്പള: (www.kasargodvartha.com 20.12.2017) കരള്‍ മാറ്റ ശസ്ത്രക്രിയക്കായി നാട് ഒന്നടങ്കം കൈകോര്‍ത്തിട്ടും നുസ്രയുടെ ജീവന്‍ രക്ഷിക്കാനായില്ല. ജീവന്‍ തിരിച്ചുപിടിക്കാന്‍ ഡോക്ടര്‍മാരും ആവതുശ്രമിച്ചിട്ടും ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു. ഉപ്പള മണിമുണ്ടയിലെ സുല്‍ഫിക്കര്‍ ഷരീഫ്- മൈമൂന ദമ്പതികളുടെ മകളും മംഗളൂരു സെന്റ് ആഗ്നെസ് കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ആസിയത്ത് നുസ്രയുടെ മരണം ഉപ്പള പ്രദേശത്തെ കണ്ണീര്‍ കടലാക്കി.

നാട് ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ കഴിയുമ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ അവളുടെ മരണവിവരം നാടിനെ നടുക്കിക്കൊണ്ട് എത്തിയത്. ഇതോടെ നാട് ശോകമൂകമായി. ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ നിന്ന് എറണാകുളം ലോക് ഷേര്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കുന്നതിനായി നടത്തിയ മിഷന്‍ വിജയകരമായി പൂര്‍ത്തിയായെങ്കിലും നുസ്രയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

കണ്ണീര്‍ കടലായി നുസ്രയുടെ മരണം; നാട് തേങ്ങുന്നു

എറണാകുളത്തെ ആശുപത്രി അധികൃതര്‍ പോലും നുസ്രയുടെ മരണത്തില്‍ തേങ്ങി. ഒരുപാട് രോഗികള്‍ എത്തുന്ന ഈ ആശുപത്രിയില്‍ നുസ്രയുടെ കേസ് പ്രത്യേകമായാണ് ആശുപത്രി അധികൃതര്‍ പരിഗണിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് ശസ്ത്രക്രിയ നടത്താന്‍ നുസ്രയുടെ ആരോഗ്യം പ്രാപ്തമല്ലാത്തതിനാല്‍ എല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പിക്കുകയായിരുന്നു ആശുപത്രി അധികൃതരും. എന്നാല്‍ രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം നുസ്രയെ തട്ടിയെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Kasaragod, Kerala, News, Doctors, Hospital, Ambulance, Death, Asiyath Nusra no more.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia