എഎസ്‌ഐ ഓടിച്ച കാര്‍ ബൈക്കിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്, കാറോടിച്ചത് മദ്യലഹരിയിലാണെന്നാരോപിച്ച് നാട്ടുകാര്‍ എഎസ്‌ഐയെ തടഞ്ഞുവെച്ചു
Jun 1, 2018, 10:45 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.06.2018) എഎസ്‌ഐ ഓടിച്ച കാര്‍ ബൈക്കിലിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അതേസമയം കാറോടിച്ചത് മദ്യലഹരിയിലാണെന്നാരോപിച്ച് നാട്ടുകാര്‍ എഎസ്‌ഐ തടഞ്ഞുവെച്ചത് ബഹളത്തിനിടയാക്കി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി എഎസ്‌ഐയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച വൈകിട്ട് പൂച്ചോല്‍ ബസ് സ്‌റ്റോപ്പ് പരിസരത്താണ് അപകടമുണ്ടായത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ മോഹനന്‍ ഓടിച്ച കാറാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിച്ചത്. അപകടത്തില്‍ കൊയോങ്കരയിലെ നിമിത്തിന് (20) പരിക്കേറ്റു. കാര്‍ നീക്കുന്നതും പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതോടെയാണ് എഎസ്‌ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. മോഹനനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, News, Car, Bike, Injured, Natives, Police, ASI, Accident, ASI's car hits bike.
< !- START disable copy paste -->