city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അശ്വാല്‍ പ്രധാനമന്ത്രിക്ക് മലയാളത്തില്‍ കത്തെഴുതി, ഇപ്പോള്‍ നാട്ടിലെ താരമായി

കാസര്‍കോട്: (www.kasargodvartha.com 22/02/2016) ചോദിച്ചാല്‍ എന്തും വാരിക്കോരിത്തരും എന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ കേട്ടറിഞ്ഞാണ് മംഗല്‍പാടി സ്വദേശിയും മംഗളൂരു ശാരദ വിദ്യാലയത്തിലെ പി.യു.സി വിദ്യാര്‍ത്ഥിയുമായ അശ്വാല്‍ ഷെട്ടി കത്തെഴുതിയത്. തന്റെ വീട്ടുപറമ്പിന് സമീപത്തുകൂടി കടന്നുപോകുന്ന കൊടിവയല്‍ പഞ്ചായത്ത് റോഡിന്റെ ദുരവസ്ഥയെക്കുറിച്ചാണ് അശ്വാല്‍ കത്തില്‍ വിവരിച്ചത്.

ടാറിട്ട റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിട്ട് 10 വര്‍ഷത്തോളമായി. വോട്ട് ചോദിക്കാനെത്തി ഏറെ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ വാര്‍ഡ് സ്ഥാനാര്‍ത്ഥികള്‍ സ്ഥാനം നേടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവഴി തിരിഞ്ഞു നോക്കിയില്ല. ഇതേതുടര്‍ന്നാണ് പ്രതീക്ഷയോടെ പ്രധാനമന്ത്രിക്ക്് ഒരു പരാതി നല്‍കാന്‍ അശ്വാല്‍ തീരുമാനിച്ചത്. മോഡിയുടെ വിലാസം ഇന്റര്‍നെറ്റില്‍ തപ്പിയെടുത്ത്് റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മലയാളത്തില്‍ ഒരു തുറന്ന കത്തെഴുതി.

കത്തുകിട്ടിയതോടെ മോഡി കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സംഭവം അന്വേഷിക്കാന്‍ ഉത്തരവ് നല്‍കി. ഗ്രാമപഞ്ചായത്തുകളുടെ റോഡുകള്‍ സംബന്ധിച്ച് ഗതാഗത യോഗ്യമാക്കേണ്ടത് അതാത് പഞ്ചായത്തുകളാണെന്നും അധിക ഫണ്ട് അനുവദിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടി റോഡ് നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മംഗല്‍പാടി പഞ്ചായത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി നടപടികള്‍ സ്വീകരിക്കുവാനും അല്ലാത്ത പക്ഷം എം.എല്‍.എയുടെയോ എം.പിയുടെയോ ഫണ്ട് കണ്ടെത്തി റോഡ് നന്നാക്കണമെന്നാണ് ജോയിന്റ് സെക്രട്ടറി പഞ്ചായത്തിന് നല്‍കിയ നിര്‍ദേശം.

ഇതോടെ പഞ്ചായത്ത് 2015 - 16 വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി അഞ്ച് ലക്ഷം അനുവദിച്ച് റോഡ് നിര്‍മാണം ആരംഭിച്ചതായി മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാരിന് മറുപടിയും നല്‍കി. മംഗല്‍പാടി കൊടിവയല്‍ പാതയില്‍ 200 മീറ്റര്‍ റോഡാണ് ഇതുപ്രകാരം നന്നാക്കിയെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നത്. നാട്ടുകാരുടെ പ്രശംസയ്ക്ക് പാത്രമായ അശ്വാല്‍ പ്രധാനമന്ത്രി മോഡിയെ അഭിനന്ദിക്കാനും നന്ദി അറിയിക്കാനും മറന്നില്ല.

അശ്വാല്‍ പ്രധാനമന്ത്രിക്ക് മലയാളത്തില്‍ കത്തെഴുതി, ഇപ്പോള്‍ നാട്ടിലെ താരമായി

Keywords : Mangalpady, Panchayath, Student, Prime Minister, Kasaragod, Road-damage, Ashwal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia