city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആശ്രയ അഴിമതി: ആരോപണ വിധേയരെ സി.പി.എം സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം

ഉദുമ: (www.kasargodvartha.com 20.11.2017) ഉദുമാ ഗ്രാമപഞ്ചായത്തില്‍ തങ്ങളുടെ ഭരണകാലത്ത് നടന്ന ആശ്രയ- കുടുംബശ്രീ സി.ഡി.എസ് മേഖലകളില്‍ അഴിമതി നടന്നു എന്ന് ആരോപിക്കപ്പെടുന്ന വിഷയത്തില്‍ പാര്‍ട്ടി വഴിവിട്ട് ആരേയും സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ രീതിക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി ചട്ടം ലംഘിച്ച് ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാരെ സംരക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറാവില്ലെന്ന മുന്നറിയിപ്പും നല്‍കുന്നു.

പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് സബ് കമ്മിറ്റി സംവിധാനം നിലവിലുണ്ട്. അവിടെ പരിഹരിക്കേണ്ടവ നീട്ടിക്കൊണ്ടു പോയി ഇപ്പോള്‍ വിജിലന്‍സ് അന്യേഷണത്തില്‍ വരെ ചെന്നെത്തിയിരിക്കുകയാണ്. ആശ്രയയുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ നേരത്തെ തന്നെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുകയും അവ അന്വേഷിക്കാന്‍ ഉദുമയിലെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിമാരായി ചുമതല വഹിച്ചിരുന്ന രണ്ടു പേര്‍ അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ അവ വേണ്ടവിധം പരിഹരിക്കാതെയിരുന്നതിന്റെ തിക്ത ഫലമാണ് ഇന്നു വന്നു ചേര്‍ന്നിരിക്കുന്ന വിജിലന്‍സ് ഇടപെടലുകളും, മാധ്യമചര്‍ച്ചയും. വരാനിരിക്കുന്ന വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കാനായിരിക്കും സി.പി.എം ഉദുമ, മാങ്ങാട്, പാലക്കുന്ന് ലോക്കല്‍ കമ്മറ്റികള്‍ തീരുമാനിക്കുക. നടക്കാനിരിക്കുന്ന ഏരിയാ സമ്മേളനത്തിലും ആശ്രയ പദ്ധതിയിലെ അഴിമതി മുഖ്യ രാഷ്ട്രീയ വിലയിരുത്തലുകള്‍ക്കും, പാര്‍ട്ടി കുറച്ചു കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടി വരുമെന്ന ഓര്‍മ്മപ്പെടുത്തലിനും ഉണ്ടായേക്കും.

റിപോര്‍ട്ട്: പ്രതിഭാ രാജന്‍

Related News:
പഞ്ചായത്ത് ആശ്രയ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് പരാതി; അര്‍ഹതപ്പെട്ട സ്ത്രീക്ക് ലഭിച്ചത് വാസയോഗ്യമല്ലാത്ത വീടെന്ന് ആക്ഷേപം

ആശ്രയ അഴിമതി: ആരോപണ വിധേയരെ സി.പി.എം സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Uduma, CPM, Political party, Ashraya corruption; CPM statement

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia