ഗള്‍ഫുകാരന്റെ മരണം കൊലയാണെന്ന പ്രചാരണം പെരിയയെ ഭീതിയിലാഴ്ത്തി
Jul 27, 2015, 09:19 IST
പെരിയ: (www.kasargodvartha.com 27/07/2015) ഞായറാഴ്ച പെരിയ ഗ്രാമം അക്ഷരാര്‍തത്തില്‍ വ്യാജപ്രചരണംകാരണം ഭീതിയുടെ മുള്‍മുനയിലായിരുന്നു. നീലേശ്വരം വട്ടപൊയിലിലെ ഗള്‍ഫുകാരനായ അശോകന്റെ മരണം കൊലപാതകമാണെന്ന തരത്തില്‍ പ്രചാരണം ഉയര്‍ന്നതാണ് പ്രദേശത്ത് കടുത്ത ആശങ്ക സൃഷ്ടിച്ചത്. അശോകനെ കൊലപ്പെടുത്തിയശേഷം കല്ലുകെട്ടി കിണറ്റില്‍ താഴ്ത്തിയെന്നായിരുന്നു ഒരു പ്രചരണം.
ഇതിന് ബലംനല്‍കുന്നവിധത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രചാരണം ഉണ്ടായി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ ഇതുസംബന്ധിച്ച ഭയാശങ്കകള്‍ നീങ്ങുകയായിരുന്നു. കൊലപാതകമായിരുന്നു ഇതെങ്കില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കിയത്.
ഇപ്പോള്‍ ഏതൊരു മരണം നടന്നാലും ഉടന്‍തന്നെ അതുകൊലപാതകമാണെന്ന് പ്രചരിപ്പിക്കാന്‍ പ്രത്യേക സംഘങ്ങള്‍തന്നെയുണ്ട്. പെരിയക്കടുത്ത് കല്ല്യോട്ട് എട്ട് വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇതില്‍നിന്നും മോചിതമാകുംമുമ്പ് പ്രദേശത്ത് മറ്റൊരുകൊലപാതകംകൂടി നടന്നുവെന്ന രീതിയില്‍ പ്രചാരണം ഉണ്ടായതോടെ നാട്ടുകാര്‍ ആശങ്കയിലാവുകയായിരുന്നു.

Keywords : Periya, Kasaragod, Suicide, Kerala, Well, Temple, Postmortem Report, Ashokan's death was not murder, Khansa.