ഗള്‍ഫുകാരന്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
Jul 27, 2015, 10:11 IST
പെരിയ: (www.kasargodvartha.com 27/07/2015) ഗള്‍ഫുകാരനായ നീലേശ്വരം വട്ടപ്പൊയിലിലെ അശോകന്റെ (43) മൃതദേഹം പെരിയ പെരിയോക്കി ക്ഷേത്ര വളപ്പിലെ കിണറില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങി. അശോകന്റെ മരണം ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതോടെയാണ് ഇതുസംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമായത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അശോകന്റെ മൃതദേഹം ക്ഷേത്രവളപ്പിലെ കിണറില്‍ കണ്ടെത്തിയത്. ക്ഷേത്രപരിസരം അടിച്ചുവാരാനെത്തിയ സ്ത്രീയാണ് കിണറിനകത്ത് അശോകന്റെ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയും ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.
എന്നാല്‍ ഇവിടെനടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ അശോകന്റെ മരണം കിണറ്റില്‍ചാടിയതുമൂലം സംഭവിച്ചതാണെന്ന് തെളിഞ്ഞു. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായും വ്യക്തമായി. അതേസമയം അശോകന്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിവന്നിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യാവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ആശോകന്‍ സ്വന്തം വീട്ടില്‍നിന്നും ഇറങ്ങിയിരുന്നത്. എന്നാല്‍ ഭാര്യാ വീട്ടില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് അശോകന്റെ മൃതദേഹം കിണറില്‍ കണ്ടെത്തിയത്.

Keywords : Periya, Kasaragod, Suicide, Kerala, Well, Temple, Postmortem Report, Ashokan's death: Postmortem report, Baby Camp.